മരണം വരെ കോൺഗ്രസ് ; സിപിഎമ്മിന്റെ കുപ്രചരണം, പ്രതികരിച്ച് ഷാനിമോൾ ഉസ്മാൻ
തിരുവനന്തപുരം: കോൺഗ്രസ് വിടുമെന്ന പ്രചരണങ്ങളിൽ പ്രതികരിച്ച് ഷാനിമോൾ ഉസ്മാൻ. പ്രചരണം അടിസ്ഥാന രഹിതമാണെന്നും മരണം വരെ കോൺഗ്രസ് ആയിരിക്കുമെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു.
ഷാനിമോൾ ഉസ്മാൻ കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേരുമെന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണം. പ്രചരണത്തിന് പിന്നിൽ സിപിഎം ആണെന്നും പ്രചരണം ദുരുദ്ദേശപരമാണെന്നും ഷാനിമോൾ ഉസ്മാൻ അറിയിച്ചു.
പിതാവിന്റെ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് വീട്ടിൽ ആയിരുന്നുവെന്നും കമ്യൂണിസ്റ്റ് കേരള എന്ന പേജിലാണ് പോസ്റ്റ് കണ്ടതെന്നും ഷാനിമോൾ പറയുന്നു. കമ്യൂണിസ്റ്റ് കേരളം അഡ്മിനെതിരെ ഡിജിപിക്ക് പരാതി നൽകിയതായും ഷാനിമോൾ ഉസ്മാൻ വ്യക്തമാക്കി.
അപമാനകരമായ പോസ്റ്റാണിതെന്നും സിപിഎം പ്രചരണം നടത്തുന്നത് അവരുടെ ഗതികേടാണെന്നും ഷാനിമോൾ ഉസ്മാൻ കൂട്ടിച്ചേർത്തു.
Leave A Comment