സിനിമ

കാളിദാസ് ജയറാമിനും താരിണി കലിംഗരായര്‍ക്കും പ്രണയസാഫല്യം; വിവാഹനിശ്ചയം കഴിഞ്ഞു

ചെന്നൈ: നടന്‍ കാളിദാസ് ജയറാമും മോഡല്‍ താരിണി കലിംഗരായരുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെയാണ് ആരാധകര്‍ വിവാഹ നിശ്ചയത്തെക്കുറിച്ചറിയുന്നത്.

കഴിഞ്ഞ ദിവസം പ്രണയിനിയായ താരിണിയെ വിവാഹം ചെയ്യാന്‍ പോകുകയാണെന്ന് കാളിദാസ് പൊതുവേദിയില്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് മോഡലായ താരിണിയുമായുള്ള പ്രണയം കാളിദാസ് സാമൂഹ്യമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. താരിണിക്കൊപ്പമുള്ള ചിത്രം പങ്ക് വെച്ചുകൊണ്ടായിരുന്നു വെളിപ്പെടുത്തല്‍. നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ താരിണി

Leave A Comment